മുണ്ടക്കുറ്റി: മുണ്ടകുറ്റിയിലെ അനശ്വര അങ്കണവാടിയിലെ ജനലുകൾ തകർത്ത സംഭവം പ്രദേശത്തെ ജനങ്ങളെ വീണ്ടും ആശങ്കയിൽ എത്തിച്ചിരിക്കുകയാണെന്ന് കോൺഗ്രസ്. ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് സമീപത്തെ മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം തകർത്ത നിലയിൽ കണ്ടത്. തുടർച്ചയായ സംഭവങ്ങൾ പ്രദേശത്ത് ഭീതിദമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. കാവിലുപാറ ബ്ലോക്ക് പ്രസിഡന്റ് ജമാൽ കൊരങ്കോട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ .സി കൃഷ്ണൻ , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കോവുമ്മൽ അമ്മദ്, സനൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.