sathi
തനിക്ക് ലഭിച്ച ഇരുചക്ര വാഹനത്തിൻ യുവതി വീട്ടിലേക്കുള്ള യാത്രയിൽ

ബേപ്പൂർ: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ (സൈൻ) നടപ്പാക്കുന്ന സാമൂഹിക സംരംഭകത്വ പദ്ധതിയിൽ ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മിഷൻ ഏജൻസിന്റെ സഹകരണത്തോടെ വനിതകൾക്ക് ഇരുചക്ര വാഹന വിതരണം നടത്തി. സൈൻ സംസ്ഥാന ചെയർമാൻ എ.എൻ.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. എ.കെ.എഫ്.എം. സി.എ സംസ്ഥാന പ്രസിഡന്റ് സി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.അനിൽ, സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ്. ആർ. മേനോൻ,​ ബി.ജെ പി .ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ, എ.കെ.എഫ്.എം. സി.എ സംസ്ഥാന ട്രഷറർ ആർ.എം.എ.മുഹമ്മദ് കണ്ണൂർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ജാബിർ പ്രസംഗിച്ചു.