img
മുളദിനാചരണത്തിൽ ആയഞ്ചേരി മംഗലാട്ട് മുള തൈ നട്ടപ്പോൾ

വടകര: ലോക മുള ദിനാചാരണത്തിന്റെ ഭാഗമായി ആയഞ്ചേരി മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ മുളത്തൈ നട്ട് ദിനാചരണത്തിൽ പങ്കാളിയായി. കാർബണിന്റെ അളവ് കുറയ്ക്കാനും ജലസംരക്ഷണത്തിനും പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും അനുയോജ്യമായ സസ്യമാണ് മുള. ആയിരത്തിഅഞ്ഞൂറിലധികം രീതികളിൽ ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. മരത്തേക്കാൾ കൂടുതൽ ഓക്സിജൻ ഉത്പ്പാദിപ്പിക്കുന്ന സസ്യവും കൂടിയാണിത്. മുളയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ വാർഡിലും മറ്റുമായി ഒട്ടേറെപ്പേർക്ക് മുള വിതരണം ചെയ്തതായി മെമ്പർ പറഞ്ഞു. എം.എം മുഹമ്മദ്, കുളങ്ങരത്ത് നാരായണക്കുറുപ്പ്, കുറ്റിക്കാട്ടിൽ യൂസഫ് വിദ്യാർത്ഥികളായ ഷൽസ ഫാത്തിമ, ആയിഷ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.