മേപ്പയ്യൂർ: ജൻ അഭിയാൻ സേവ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർതെരേസ പുരസ്കാരം കീഴരിയൂർ സ്വദേശി ദീപ ബിജു നേടി. "മിഴിയറിയാതെ"എന്ന മ്യൂസിക്കൽ ആൽബത്തിലെ അഭിനയ മികവിനാണ് അവാർഡ് . ചടങ്ങിനോടനുബന്ധിച്ച് നിർദ്ധനരായ കാൻസർ, കിഡ്നി കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണവും, പുതുവസ്ത്ര, ചികിത്സാസഹായ വിതരണവും നടത്തി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലാ റിട്ട.സെഷൻസ് ജഡ്ജി കെ.കെ കൃഷ്ണൻകുട്ടി പൈയമ്പ്ര ഉദ്ഘാടനംചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷനായി. യു.കെ സജിനി,സുജേന്ദ്രഘോഷ് പള്ളിക്കര, ദീപ ബിജു, സന്തോഷ് കുമാർ പി, ശ്രീകല വിജയൻ, സതീഷ് പേരാമ്പ്ര, ഷാജി പയ്യോളി, എം ജയകുമാരി പ്രസംഗിച്ചു.