photo
വളം

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന തെങ്ങിന് ജൈവവളം വിതരണം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രെനില സത്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ , വാർഡ് മെമ്പർമാരായ വിബിത, ജിഷ കാട്ടിൽ , സിനിജ,ബിനു കരോളി , എന്നിവർ പ്രസംഗിച്ചു . കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ബീന ടി.എ നന്ദിയും പറഞ്ഞു.

കൃഷിഭവൻ 2024 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 18.29 ലക്ഷം വകയിരുത്തിയിട്ടുണ്ട്.