 
രാമനാട്ടുകര: രാമനാട്ടുകരയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ  ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സമിതി സംസ്ഥാന കമ്മിറ്റി അംഗം സി. കെ വിജയൻ ഉദ്ഘാടനം ചെയ്തു.  കുടുംബ സംഗമം കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ അദ്ധ്യക്ഷത വഹിച്ചു. നടക്കാവ് സബ് ഇൻസ്പെക്ടർ ജയരാജൻ ക്ലാസെടുത്തു, വിവിധ പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. ടി. മരക്കാർ, ടി. മധുസൂദനൻ, കെ. ജയ്സൽ, പി കെ ഹഫ്‌സൽ, പി രവീന്ദ്രൻ, കെ അബ്ദുൽ സലാം, മോഹൻദാസ് സീനാർ, മോഹനൻ തടത്തിൽ പ്രസംഗിച്ചു.