nee
ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയ നീലഗിരി കോളേജ് വിദ്യാർത്ഥികളായ ഫസ്ന ഫാത്തിമ, നസ്രിൻ പാഷ , ലക്ഷ്മി പ്രിയ, മിന്റു തോമസ്, ഷഹാന ജാസ്മിൻ, പി.എസ്. അശ്വതി, ഐഷ ജിനാൻ, പി.വി. വന്ദന, ആഷിഖ ഫാത്തിമ എന്നിവർ

താളൂർ: ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ 2023-24 ഡിഗ്രി പരീക്ഷയിൽ 9 വിദ്യാർത്ഥികൾ നേടിയ റാങ്ക് തിളക്കത്തിൽ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഫസ്ന ഫാത്തിമ വയനാട് (ബി. എസ്. സി സൈക്കോളജി, 2ാം റാങ്ക്),
നസ്രിൻ പാഷ വയനാട് (ബി. എസ്. സി സൈക്കോളജി, 4ാം റാങ്ക്), ലക്ഷ്മി പ്രിയ കോഴിക്കോട് (ബി. കോം ഫിനാൻസ്, 4ാം റാങ്ക്),
മിന്റു തോമസ് നിലഗിരി (ബി. കോം ഫിനാൻസ്, 5ാം റാങ്ക്), ഷഹാന ജാസ്മിൻ വയനാട് (ബി. ബി. എഐ.ബി, 6ാം റാങ്ക്),
പി.എസ്. അശ്വതി നീലഗിരിസ് (ബി. കോം ഫിനാൻസ്, 6ാം റാങ്ക്), ഐഷ ജിനാൻ വയനാട് (ബി. ബി. എഐ.ബി, 7ാം റാങ്ക്),
പി.വി. വന്ദന നീലഗിരിസ് (ബി.കോം ഫിനാൻസ്, 8ാം റാങ്ക്), ആഷിഖ ഫാത്തിമ മലപ്പുറം (ബി. എ ഇംഗ്ലീഷ്, 9ാം റാങ്ക്)
എന്നീ വിദ്യാർത്ഥികളാണ് റാങ്കുകൾ നേടിയത്. നീലഗിരി കോളേജിന്റെ അക്കാദമിക മികവിന്റെ ദൃഢമായ തെളിവാണ് ഈ വിദ്യാർത്ഥികളുടെ നേട്ടമെന്ന് കോളേജ് സെക്രട്ടറി ഡോ. റാഷിദ് ഗസാലി പറഞ്ഞു. വിദ്യാർത്ഥികളുടെ പരിശ്രമവും സമർപ്പണവും അദ്ധ്യാപകരുടെ പിന്തുണയുമാണ് അവരെ ഈ ഉയരങ്ങളിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 7 വർഷങ്ങളിലായി ഗവർണറുടെ ഗോൾഡ് മെഡൽ ഉൾപ്പെടെ നാൽപതോളം യൂണിവേഴ്സിറ്റി റാങ്കുകൾ നീലഗിരി കോളേജ് വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നാക് എ പ്ലസ് പ്ലസ് അംഗീകാരം വാങ്ങി രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന പ്രായം കുറഞ്ഞ സ്ഥാപനം എന്ന നേട്ടം കൈവരിച്ച നീലഗിരി കോളേജ് ഈ അക്കാദമിക വർഷം ഓട്ടോനോമസ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. കോളേജ് സെക്രട്ടറി ഡോ. റാഷിദ് ഗസാലി, ഗവെർണിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ടി. മോഹൻ ബാബു, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.വി. രഞ്ജിത്, മറ്റു കോളേജ് മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ. സാരഥികൾ റാങ്ക് ജേതാക്കളെ അനുമോദിച്ചു.