d
നിർമ്മാണ തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ( സിഐടിയു) നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് നടത്തിയ ധർണ്ണ 1

മേപ്പയ്യൂർ: നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് സമയബന്ധിതമായി പിരിച്ചെടുക്കുക, പെൻഷൻ കുടിശിക സഹിതം ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു) പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ മേപ്പയ്യൂർ സൗത്ത് , നോർത്ത് മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു, മാർച്ചും ധർണയും. യൂണിയൻ ജില്ല കമ്മിറ്റി അംഗം എ.കെ.എം രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.കുഞ്ഞമ്മദ് , പി.പ്രകാശൻ, കെ.ടി.കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സി.ടി.ബാലകൃഷ്ണൻ, കെ.കെ.രജീഷ്, വി.പി.രമ, ടി.പി.ഷീജ എന്നിവർ നേതൃത്വം നൽകി.