മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എം.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞിക്കണ്ണന്റെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള തുകയും ഭാര്യ സാവിത്രി ടീച്ചർ സി.പി.ഐ സംസ്ഥാന എക്സി. അംഗം ടി.വി ബാലന് കൈമാറി. മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി എം.കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.