മേപ്പയ്യൂർ: മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം ഇന്ന് രാവിലെ 11.30ന് റവന്യൂമന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിക്കും. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ മുഖ്യാതിഥികളാകും . മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു, സ്ഥിരംസമിതി അദ്ധ്യക്ഷരായ വി. സുനിൽ, വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.നിഷിത തുടങ്ങിയവർ പ്രസംഗിക്കും.