news
ഡി.വൈ എഫ്.ഐ നേതാക്കൾ സ്നേനേഹ വീടിൻ്റെ താക്കോൽ കൈമാറുന്നു.

കുറ്റ്യാടി: മലവെള്ളപ്പാച്ചിലിൽ ജീവൻ പൊലിഞ്ഞ കോതോട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അനുസ്മരിച്ച് കോതോട് നഗർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പ്രസിഡന്റ് വി.വസീഫ് കൈമാറി. സി പി. എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി കെ.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കോതോട് മേഖലാ പ്രസിഡന്റ് ഷിബിൻ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി .സി .ഷൈജു, പ്രസിഡന്റ് എൽ .ജി .ലിജീഷ്, ട്രഷറർ ടി. കെ.സുമേഷ്, സി.പി.എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ.സുരേഷ്, എ.എം.റഷീദ്, എം.കെ.നികേഷ്, കെ രജിൽ എന്നിവർ പ്രസംഗിച്ചു. മിഥുൻ ഏരത്ത് സ്വാഗതവും നീരജ് ബി കെ നന്ദിയും പറഞ്ഞു.