പുൽപ്പള്ളി: പുൽപ്പള്ളി കുറിച്ചിപ്പറ്റ ആക്കാമറ്റത്തിൽ സുനിലിന്റെ കൃഷിയിടത്തിലാണ് ഭീമൻ വീട്ടിമരം നിലകൊള്ളുന്നത്. കേരളത്തിലെ ഏറ്റവും വലിയ വീട്ടിമരമാണിത്. 25 അടിയോളം വണ്ണവും 50 മീറ്ററിലേറെ ഉയരവും ഈ മരത്തിനുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിമരമാണിത്. ആറോ ഏഴോ ആളുകൾ കൈകോർത്തു നിൽക്കുന്ന വ്യാപ്തിയാണ് ഈ മരത്തിനുള്ളത്. വനം വകുപ്പുകാരും ഈ മരം ഇടയ്ക്ക് വന്ന് അളവും മറ്റും എടുത്ത് പോകാറുണ്ട്. ഇത്രയും വലുപ്പമുള്ള മറ്റൊരു വീട്ടി മരം മറ്റെവിടെയും കണ്ടിട്ടില്ലെന്നാണ് അധികൃതരും പറയുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ മരത്തിന്റെ നിൽപ്. ഭീമൻ മരം കാണാൻ ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. കാണുന്നവർക്കെല്ലാം കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് ഈ മരം.
പുൽപ്പള്ളി കുറിച്ചിപ്പറ്റ ആക്കാമറ്റത്തിൽ സുനിലിന്റെ കൃഷിയിടത്തിലെ ഭീമൻ വീട്ടിമരം