 
രാമനാട്ടുകര: ടാക്സി വർക്കേഴ്സ് സൊസൈറ്റി, രാമനാട്ടുകര ഏരിയാ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ചേർച്ച" ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര പ്രസിഡന്റ് പി.എം.അജ്മൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.മുഹമ്മദ് സലിം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സമദ് കുന്നക്കാവ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ എം.രാജശേഖരൻ മുൻസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ് എന്നിവരെ ആദരിച്ചു. എം.നാരായണൻ മുഖ്യാതിഥിയായി. കെ.പി.അബ്ദുൽ ലത്തീഫ്, കെ.ജൈസൽ, കെ.സി.രവീന്ദ്രനാഥ്, ജലിൽ ചാലിൽ, സുബൈർ പുതുക്കോട്, ബഷീർ പള്ളിയാളി, സക്കീർ മഞ്ഞാറക്കൽ, സി.അബ്ദുൽ ജലിൽ പുതുക്കോട്, കെ.യാസിർ മജീഷ്യൻ, കെ.നൗഷാദ്, സി.പി.അബ്ദുൽ ജലീൽ പ്രസംഗിച്ചു.