സുൽത്താൻ ബത്തേരി: ഓണാവധി ആഘോഷിക്കാൻ കർണാടകയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ അതിർത്തി ചെക്ക്‌പോസ്റ്റായ മൂലഹള്ളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കർണാടകയിലേക്ക് പ്രവേശിക്കാൻ ഒരോ വാഹനങ്ങൾക്കും 20 രൂപ പ്രവേശന ഫീ നൽകണം. ഇത് വാങ്ങുന്നതിനായി വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് ഗതാഗതക്കുരിക്കിന് കാരണമാവുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ വനപാതയിൽ കുടുന്നത്. അതിരാവിലെ കർണാടകത്തിലേക്ക് അത്യാവശ്യമായി പോവാൻ എത്തിയവരടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവാണ്.
മൂലഹളയിലെ വാഹന കുരുക്ക്