photo
മുസ്ലീം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ശില്പ ശാല ജില്ലാ മുസ്ലീം ലീഗ് പ്രസിഡൻ്റ് എം.എ. റസാഖ് ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം ഏകദിന ശിൽപശാല ഗ്രീൻ അരീന കൺവെൻഷൻ സെന്ററിൽ ജില്ല പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. എസ് .ടി .യു. ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ. സി. ഉമർ മൗലവി, ഇബ്രാഹിം കുട്ടി, ഒ.എസ്. അസീസ്, സി.പി.ബഷീർ, സലാം കായണ്ണ,എംകെ.അബ്ദുസമദ്, പി.കെ.മജീദ്, അബ്ദുറഹിമാൻ ആനിപ്പുറത്ത് ,ഒ.കെ.അമ്മദ് , സുരേഷ് ബാബു ,നസീറ ഹബീബ്, കദീജ എന്നിവർ പ്രസംഗിച്ചു. പി. കെ. ഷറഫുദ്ദീൻ, എൻ.കെ .അഫ്സൽ റഹ്മാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. 300 പ്രതിനിധികൾ പങ്കെടുത്തു.