 
ബാലുശ്ശേരി: ജാസ്മിൻ ആർട്സ് ബാലുശ്ശേരിയുടെ ഗാനവസന്തം മ്യൂസിക്കൽ പ്രോഗ്രാമിന്റെ സമാപനവും, ഫാമിലി മീറ്റും ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. സീനിയർ മിമിക്രി ആർട്ടിസ്റ്റ് രഘുലാൽ എകരൂൽ, ന്യത്താദ്ധ്യാപന രംഗത്ത് 30 വർഷം പിന്നിടുന്ന ശബരി ബാലുശ്ശേരി എന്നിവരെ ആദരിച്ചു. മഴക്കാല രാവുകളെ സംഗീത സാന്ദ്രമാക്കി
ക്കൊണ്ട് പതിനൊന്ന് അദ്ധ്യായങ്ങളിലായി നടത്തിയ ഓൺലൈൻ പ്രോഗ്രാം 'ഗാനവസന്തം' ആലാപന മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം, സെക്രട്ടറി പ്രകാശ് കരുമല, പ്രസിഡന്റ് മോഹനൻ .എ.പി.എം.പ്രേമ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.