കോഴിക്കോട്: ശ്രീ ഗോകുലം സ്‌കൂളുകളുടെ വാർഷിക കലോത്സവം 'നവരസ 24' 24,25,26 തിയതികളിലായി ശ്രീഗോകുലം പബ്ലിക് സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24ന് നടക്കുന്ന ഓഫ് സ്റ്റേജ് മത്സരം അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 25ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ അദ്ധ്യക്ഷനാകും. 26ന് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഉണ്ണിമുകുന്ദൻ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ കോഴിക്കോട് ശ്രീ ഗോകുലം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ മനോഹരൻ, എം.കെ ബൈജു, സജി.കെ രാജ്, വിഭ, സുജിത എന്നിവർ പങ്കെടുത്തു.