sg

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ പൊലീസ് അന്വേഷണം കള്ളനെ പിടിക്കാൻ മികച്ച കള്ളനെ ഏൽപ്പിക്കും പോലെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഒരു കള്ളനുനേരെ പരാതി വന്നാൽ കൂട്ടത്തിലെ മികച്ച കള്ളനെ ഏൽപ്പിക്കും പോലെയാണിത്. നിലവിലെ ചട്ടക്കൂടിൽ നിന്ന് യോഗ്യനായ ഒരാളെക്കൊണ്ട് അന്വേഷണം നടത്തണം. രണ്ടോ മൂന്നോമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അടുത്ത പൂരം വരെ അന്വേഷണം നീളരുതെന്നും സുരേഷ് ഗോപി പറഞ്ഞു.