s

മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിദ്ധീകരിക്കുന്ന 'മുക്കത്തിന്റെ ഉള്ളറിവുകൾ" എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കവർ പ്രകാശനം ഒക്ടോബർ 2ന് ചരിത്രകാരൻ എം.ജി.എസ്.നാരായണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 700 രൂപ വിലയുള്ള ഗ്രന്ഥം ഒക്ടോബർ 10 മുതൽ 20 വരെ 400 രൂപ നിരക്കിൽ ലഭ്യമാകും. വാർത്താസമ്മേളനത്തിൽ ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ, ഗ്രന്ഥം ചീഫ് എഡിറ്റർ സലാം ഫൈസി മുക്കം, മറ്റു ഭാരവാഹികളായ കപ്യേടത്ത് ചന്ദ്രൻ, വി.പി.അനീസ്, ഡിറ്റോ തോമസ്, ഹാരിസ് ബാബു എന്നിവർ പങ്കെടുത്തു.