photo
സമര സായാഹ്നം

കൊയിലാണ്ടി: ദേശീയ പാത 66 ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ സമര സായാഹ്നം നടന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 20-ാം മൈൽ, പാലൂർ മേഖലയിൽ അണ്ടർ പാസും ഗോപാലപുരം മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജും പണിയണമെന്നും സർവീസ് റോഡിനോട് ചേർന്നുള്ള ഡ്രെയിനേജ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കിഴക്കയിൽ, എം.പി.ശിവാനൻ, ദുൽഖിഫിൽ, കെ.ജീവാനന്ദൻ, ചൈത്രാ വിജയൻ, പപ്പൻ മൂടാടി, സുഹറഖാദർ, എം.കെ.മോഹനൻ, വിജയരാഘവൻ, രൂപേഷ് കൂടത്തിൽ, കെ.എം.കുഞ്ഞിക്കണാരൻ, എം.നാരായണൻ, ചേനോത്ത് ഭാസ്കരൻ, സി.ഗോപാലൻ, സിറാജ് മുത്തായം, യു.വി.മാധവൻ, റസൽ നന്തി, വി.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.