കോടഞ്ചേരി: വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിനെ അപമാനിക്കുന്ന രീതിയിൽ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. വിൻസന്റ് വടക്കേമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. അലക്സ് തോമസ്, സണ്ണി കാപ്പാട് മല, കെഎം പൗലോസ്, റോയി കുന്നപ്പള്ളി, ജോസ് പൈക, ജോസ് പെരുമ്പള്ളി, ഫ്രാൻസിസ് മുണ്ടാട്ടിൽ, സജി നിരവത്ത്, ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ചിന്നാ അശോകൻ, റെജി തമ്പി, സേവിയർ കുന്നത്തേട്ട്, ഫ്രാൻസിസ് ചാലിൽ,ജോൺസൺ തെങ്ങും തോട്ടത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു.