വാണിമേൽ: പ്രപഞ്ചത്തേയും ലോകത്തെയും തന്നെപറ്റിത്തന്നെയുമുള്ള മനുഷ്യ ചിന്തകൾ മതത്തിലേക്ക് നയിക്കുന്നതാണെന്ന് വാണിമേലിൽ നടന്ന ജനകീയ സംവാദം അഭിപ്രായപ്പെട്ടു. തന്നെയും തന്റെ ചുറ്റുപാടുകളെയും സൃഷ്ടിച്ച ദൈവത്തിന് കീഴ്പ്പെടുകയും തുടർന്ന് സത്കർമ്മങ്ങളിൽ മുഴുകുകയുമാണ് മതത്തിന്റെ നേട്ടമെന്നും വിലയിരുത്തി. നന്മ, തിന്മകളെ നിർവചിക്കുന്ന ദൈവിക സന്ദേശങ്ങൾ അവഗണിച്ചാൽ ലോകത്തിന് നാശമേ വരൂവെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച അബ്ദുൽ മുഹ്സിൻ പറഞ്ഞു. പ്രതിനിധികളിൽ നിന്നുണ്ടായ സംശയങ്ങൾക്ക് നിച്ച് ഒഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ മറുപടി നൽകി. ജാഫർ വാണിമേൽ ആമുഖ പ്രഭാഷണം നടത്തി. യാസർ അറഫാത്ത് മോഡറേറ്ററായിരുന്നു. അമീർ വയനാട്, അസീം തെന്നല എന്നിവർ സംവാദ പാനലിലുണ്ടായിരുന്നു.