കോഴിക്കോട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാസമ്മേളനം 23, 24 തിയതികളിൽ താമരശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. 23 ന് കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഷീനയും ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് അനുമോദനയോഗം കെ.കെ ലതികയും ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ രാസിത്ത് അശോകൻ മുഖ്യാതിഥിയാവും. 24 ന് ലിന്റോ ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എൻ.ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും . വൈകീട്ട് 3.30 ന് നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന പ്രകടനം. പൊതുസമ്മേളനം വി.വസീഫ് ഉദ്ഘാടനം ചെയ്യും .