photo
കരുതും കരങ്ങൾ പദ്ധതിയുടെ ഭാഗമായി പാലോറ എൻ. എസ്.എസ് വോളൻ്റിയർമാർ വയോജനങ്ങളെ ആദരിക്കുന്നു

ബാലുശ്ശേരി: വയോജനങ്ങളെ ചേർത്ത് പിടിക്കുന്നതിനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വേദിയൊരുക്കി കരുതും കരങ്ങൾ പദ്ധതിയുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. വോളന്റിയർമാർ. യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമത്തിലെ വീടുകൾ

വോളന്റിയർമാർ സന്ദർശിച്ച് വയോജനങ്ങളെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചുവരുത്തി അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പുതു വസ്ത്രങ്ങളും ഭക്ഷണവും നൽകി ആദരിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.എം. ബഷീർ പദ്ധതി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ടി.എ ശ്രീജിത്ത് അദ്ധ്യക്ഷനായി. ജില്ലാ കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, പ്രോഗ്രാം ഓഫിസർ സി.എം. ഹരിപ്രിയ, ബഷിർ കുറുവങ്ങാട്, പി. സി. പാർത്ഥിവ് എന്നിവർ പ്രസംഗിച്ചു.