കൊയിലാണ്ടി: യുവജന പ്രസ്ഥാനങ്ങൾ തിരുത്തൽ ശക്തികളായി പ്രവർത്തിക്കണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കൊയിലാണ്ടി അകാലപ്പുഴയിൽ നടന്ന നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചാലകശക്തിയും തിരുത്തൽ വാദികളുമായി പ്രവർത്തിച്ചത് യുവജന പ്രസ്ഥാനങ്ങളാണ്. എന്നാൽ യുവജനങ്ങൾ ഇത്തരം മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.വൈ.സി ജില്ലാ ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, സി. സത്യചന്ദ്രൻ, കെ.കെ.ശ്രീഷു, പി.കെ.എം.ബാലകൃഷ്ണൻ, കെ.ടി.എം കോയ, സി. ജൂലേഷ്, സി.രമേശൻ, എം.പി.ഷിജിത്ത്, പി.വി.സജിത്ത് പ്രസംഗിച്ചു.