sndp
ശ്രീനാരായണഗുരു മഹാസമാധി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉപവാസം യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒരു ജാതി ,ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന കാലിക പ്രസക്തമായ സന്ദേശം മാനവർക്ക് നൽകിയ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ ഗുരുദേവ മന്ദിരത്തിൽ നടന്ന ഉപവാസത്തിന് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഗുരുദേവന് മാല ചാർത്തി തിരി തെളിയിച്ച് തുടക്കം കുറിച്ചു. ഗുരുദേവൻ എഴുപത്തിമൂന്ന് വർഷത്തെ ജീവിതത്തിൽ പഠനത്തിനുശേഷമുള്ള മുഴുവൻ സമയവും കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നുവെന്ന് സമാധി ദിന ഉപവാസം ഉദ്ഘാടനം ചെയ്ത് പി.എം.രവീന്ദ്രൻ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതം പാറ മുഖ്യപ്രഭാഷണം നടത്തി. സൈബർസേന സംസ്ഥാന കൺവീനർ ജയേഷ് വടകര, യൂണിയൻ കൗൺസിലർമാരായ അനിൽ വൃന്ദാവനം, ചന്ദ്രൻ കല്ലാച്ചി, രജീഷ് മുള്ളമ്പത്ത്, വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്, വനിത സംഘം യൂണിയൻ സെക്രട്ടറി ഗീത രാജീവ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം, വി.കെ.കുമാരൻ എന്നിവർ പങ്കെടുത്തു. കൗൺസിലർ വിനോദൻ മാസ്റ്റർ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.