sathi
കഴിഞ്ഞ ദിവസം അരക്കിണർ ഭാഗത്ത് നടന്ന മുച്ചീട്ട് കളിക്കാരൻ്റെ മകൾ എന്ന നാടകത്തിൽ നിന്ന്

ബേപ്പൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂരിലെ പഴയ കാല നാടക പ്രതിഭകൾക്ക് പ്രിയദർശിനി നാടക പുരസ്കാരം വിതരണം ചെയ്തു. നാടക നടൻ സുഭാഷ് ചന്ദ്രബോസ്, പി. ശങ്കരനാരായണൻ, എം.എസ് മണി എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ, എം.ധനീഷ് ലാൽ, രാജേഷ് അച്ചാറമ്പത്ത്,അനീസ് ബഷീർ ഷാഹിന ബഷീർ, സി.ടി. ഹാരിസ്, ടി.കെ. അബ്ദുൾ ഗഫൂർ, കെ.കെ. സുരേഷ്, ടി.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. തുടർന്ന്തി മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറി.