
കടലുണ്ടി : തപസ്യ കടലുണ്ടിയുടെ 35ാം നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ശാസ്ത്രീയ സംഗീതം, ലളിത സംഗീതം എന്നിവയിൽ എൽ.പി, യു.പി, ഹൈസ്ക്കൂൾ , പ്ലസ് ടു - കോളേജ് തല വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 12 ന് മണ്ണൂർ സിപ്പക്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. പ്രവേശന വിഹിതം 100 രൂപയാണ്, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സപ്തംബർ 28 നകം റജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരദിവസം പങ്കെടുക്കുന്നവർ പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ : 9388920302 , 9633896954 .