sathi
മാറാട് കടൽ തീര ശുചീകരണത്തിൽ പങ്കെടുത്തവർ

മാറാട് : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഭാരതീയ മത്സ്യ പ്രവർത്തക സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ മാറാട് കടലോര തീര ശുചീകരണം നടത്തി. ഭാരതീയ മത്സ്യ പ്രവർത്തക ജില്ലാ അദ്ധ്യക്ഷൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്ക് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം സി.പി.ജി രാജഗോപാൽ സമുദ്ര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതി അംഗം സി.ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി സി ഷൈനി, എ.മണികണ്ഠൻ, ടി പ്രജ്ജു, എ.മനോഹരൻ, ഗംഗാധരൻ ടി. ബൈജു, ടി.മുരുകേശൻ, എം.ശിവദാസൻ, സി ശ്രീജിത്ത്, എന്നിവർ നേതൃത്വം നൽകി.