guru
ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണ പരിപാടിയിൽ ടി. സിദ്ധിഖ് എം.എൽ.എ പങ്കെടുത്തപ്പോൾ

കേണിച്ചിറ: കേരളീയ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഋഷിയായ ശ്രീനാരായണ ഗുരുവാണ് ആധുനിക കേരളത്തിന്റെ ശിൽപ്പിയെന്ന് ടി. സിദ്ധിഖ് എം.എൽ.എ പറഞ്ഞു. അന്ധകാരത്തിൽ ആണ്ട് കിടന്നിരുന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധവൽക്കരിച്ച് അഭിമാനബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ഗുരു ചെയ്തത്. ജാതിമത ചിന്തകൾക്കതീതമായ മനുഷ്യത്വത്തെ അഭിസംബോധന ചെയ്യാനാണ് ഗുരു പരിശ്രമിച്ചത്. ഗുരു ലോകത്തിന് നൽകിയ സമന്വയത്തിന്റെ സമദർശനം പഠിക്കുവാനും പ്രചരിപ്പിക്കുവാനും എല്ലാവരും മുന്നോട്ടു വരണമെന്ന് ടി.സിദ്ധിഖ് എം.എൽ.എ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 97-ാമത് ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു

അദ്ദേഹം. ഗുരു ധർമ്മ പ്രചരണ സഭ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗുരുമൊഴി ഓൺലൈൻ ക്ലാസിന് വയനാട് ജില്ലയുടെ നേതൃത്വം വഹിച്ച സൗപർണിക രാജ്, അമേയ, താരാലഷ്മി, ആദി ലക്ഷ്മി, ലച്ചി ജയേഷ്, രംഗിയ, ദേവനന്ദ എന്നീ കുട്ടികൾക്ക് എം.എൽ.എ സമ്മാനദാനം നടത്തി. യോഗത്തിൽ സ്വാമിനി മാതാ നാരായണ ചൈതന്യമയി ശിവഗിരി മഠം മഹാസമാധി സന്ദേശം നൽകി. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് സി.എൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡി. സുരേഷ് ബാബു, കേന്ദ്ര സമിതി അംഗങ്ങളായ കെ.ആർ ഗോപി, സരസു നാരായണൻകുട്ടി, കെ.എൻ ചന്ദ്രൻ കുഴുപ്പിൽ, ശിവരാമൻ പാറക്കുഴി, മാധവൻ മാസ്റ്റർ, മാതൃസഭാ സെക്രട്ടറി നിഷാരാജൻ, യുവജനസഭാ സെക്രട്ടറി എം.വി ബാബു എന്നിവർ പ്രസംഗിച്ചു.

ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന ശ്രീനാരായണഗുരു മഹാസമാധി ദിനാചരണ പരിപാടിയിൽ ടി. സിദ്ധിഖ് എം.എൽ.എ പങ്കെടുത്തപ്പോൾ