news
സ്വാഗത സംഘ രൂപീകരണ യോഗം. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കുറ്റ്യാടി ബൈപാസ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രി, ടി.കെ.മോഹൻ ദാസ് ,പി.കെ.സുരേഷ്, ഒ.പി.മഹേഷ്, എ.സി.മജീദ്, സി.എൻ ബാലകൃഷ്ണൻ, സി.വി.മൊയ്തു. ഒ.വി ലത്തീഫ് സി.എച്ച് ഷരീഫ്, കെ.കെ.ഷമീന, കെ.ചന്ദ്രമോഹൻ, കിണറ്റുംകണ്ടി അമ്മദ്, ആർ.ബി. ഡി.സി.കെ. മാനേജൻ അതുൽ ഉണ്ണി, കെ.കൈരളി, കെ.കെ.നൗഷാദ്, എസ് അഹമ്മദ് പ്രസംഗിച്ചു. ഭാരവാഹികൾ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ (ചെയർമാൻ) പി.സി.രവീന്ദ്രൻ (കൺവീനർ)ഹാഷിം നമ്പാടൻ (ട്രഷറർ ). 30നാണ് ഉദ്ഘാടനം.