kunnamangalamnews

കുന്ദമംഗലം: നീറ്റ് പി.ജി റാങ്ക് ലഭിച്ചവരെയും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയവരെയും കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ദിൽഷത്, ഡോ. നന്ദിത, ഡോ. ഷബ്‌ന, ഡോ. സിറാജുദ്ധീൻ, ഡോ. അബ്ദുൽ ബാസിത്, ഡോ. ഷിബിനി, ഡോ. ഹിബാബഷീർ, ഡോ. മുഹമ്മദ്‌ അൽത്താഫ്, ഡോ. ഹിബാഹമീദ് എന്നിവരെ അനുമോദിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഒ.ഹുസൈൻ, അരിയിൽ അലവി, എം.ബാബുമോൻ, ഖാലിദ്കിളിമുണ്ട, അബ്ദുൽ ഗഫൂർ, ശിഹാബ്റഹ്മാൻ, കൗലത്, ഷഹർബൻ, ബുഷറ, ഷമീറ, മിന്നത്, ആശിഫ ഉമൈറ എന്നിവർ പ്രസംഗിച്ചു. ഫാത്തിമജെസ്‌ലി സ്വാഗതവും ശംസാദ നന്ദിയും പറഞ്ഞു.