palakkad
പാലക്കാട് മണ്ണാർക്കാട് സ്വദേശിയും അനമല്ലൂർ സെക്ഷൻ സബ് എൻജിനീയറുമായ പ്രസാദ് തന്റെ റിട്ടയർമെന്റ് പാർട്ടിക്കായി മാറ്റിവെച്ച തുക രമ്യക്കും മകൻ അവ്യക്തിനും നൽകുന്നു

മേപ്പാടി: റിട്ടയർമെന്റ് പാർട്ടിക്കായി മാറ്റിവെച്ച തുക ദുരന്തബാധിത കുടുംബത്തിന് നൽകി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയും അനമല്ലൂർ സെക്ഷൻ സബ് എൻജിനീയറുമായ പ്രസാദാണ് ദുരന്തബാധിതരെ സഹായിക്കാനായി വയനാട്ടിൽ എത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അത്ഭുതകരമായ രക്ഷപ്പെട്ട രമ്യ മകൻ അവ്യക്ത് എന്നിവർക്ക് പ്രസാദ് ഒരു ലക്ഷം രൂപ കൈമാറി. ഈ മാസമാണ് പ്രസാദ് സർവീസിൽ നിന്നും വിരമിക്കുന്നത്.
റിട്ടയർമെന്റ് പാർട്ടി നടത്താനായി ഒരു ലക്ഷം രൂപ മാറ്റിവച്ചിരുന്നു. അപ്പോഴാണ് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാമെന്ന് ആശയം ഉദിച്ചത്. ഏറ്റവും അർഹരായവരെ അന്വേഷിച്ചപ്പോഴാണ് രമ്യയെക്കുറിച്ച് അറിയുന്നത്. ഭർത്താവും മകളും ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. ഗുരുതരമായപരിക്കുകളോടെയാണ് രമ്യയും മകൻ അവ്യക്തും രക്ഷപ്പെട്ടത്. ഇരുവരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ചെമ്പോത്തറയിലെ വാടകവീട്ടിലാണ് ഇരുവരും വിശ്രമിക്കുന്നത്. മേപ്പാടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ പി.ആർ ജയൻ കെ.എസ്.ഇ.ബിയിലെ മറ്റ് ഉദ്യോഗസ്ഥർ, തന്റെ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ചെമ്പോത്തറയിലെ വാടകവീട്ടിൽ എത്തിയാണ് ഒരു ലക്ഷം രൂപ കൈമാറിയത്.

പാലക്കാട് മണ്ണാർക്കാട് സ്വദേശിയും അനമല്ലൂർ സെക്ഷൻ സബ് എൻജിനീയറുമായ പ്രസാദ് തന്റെ റിട്ടയർമെന്റ് പാർട്ടിക്കായി മാറ്റിവെച്ച തുക രമ്യക്കും മകൻ അവ്യക്തിനും നൽകുന്നു