കുറ്റ്യാടി: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സമര സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള അർബൻ ബാങ്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.അബ്ദുൾ മജീദ് , പി.കെ.സുരേഷ് , ശബരീഷ് കുമാർ, രാജൻ ജോസ് മണ്ണുത്തി, സുരേഷ് താനിയിൽ, അശ്റഫ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.