
കോഴിക്കോട്: ലെറ്റ്സ് സ്‌കൂൾ ഒഫ് പബ്ലിക് സ്പീക്കിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രസംഗ സാക്ഷരത ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സൗഹൃദം സംഗീതവേദി ഹാളിൽ എഴുത്തുകാരൻ പി.കെ.പാറക്കടവ് നിർവഹിച്ചു. പ്രസംഗപരിശീലകനും ലെറ്റ്സ് ഡയറക്ടറുമായ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു. എ.കെ.അജയൻ അദ്ധ്യക്ഷത വഹിച്ചു. നിരവധി പേരുടെ അനുഭവങ്ങളിൽ നിന്നും അതുല്യ പ്രതിഭകളുടെ പ്രഭാഷണ പരിസരത്ത് നിന്നും ക്രോഡീകരിച്ചെടുത്ത ലക്ഷ്യവേധിയായ ടിപ്സുകളിലൂടെ അനായാസം പഠിതാക്കളെ പ്രസംഗകരാകുവാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയായ 'ലെറ്റ്സ്" ഒ.ഇ.പിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ചീഫ് കോ- ഓർഡിനേറ്റർ എം.മുജീബ്, പ്രോഗ്രാം മാനേജർ എം.കെ.സക്കരിയ തുടങ്ങിയവർ പ്രസംഗിച്ചു.