1

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുത്ത എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം മധു രാമനാട്ടുകരയെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് മുൻ കെ.സി.അബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ചവറ ജയകുമാർ, എ.എം.ജാഫർഖാൻ, ജി.എസ്.ഉമാശങ്കർ, കെ.കെ.രാജേഷ് ഖന്ന, എം.പി.ഷനിജ്, പ്രേംനാഥ് മംഗലശ്ശേരി, ബിനു കോറോത്ത്, എം.ഷിബു, സിജു കെ.നായർ, വി.പി.രജീഷ് കുമാർ, കെ.വി.രവീന്ദ്രൻ, വി.വിപീഷ്, എം.ഷാജിവ് കുമാർ, എൻ.സന്തോഷ് കുമാർ, കെ.പി.അനീഷ് കുമാർ, കെ.പി.സുജിത, കെ.രാജേഷ്, കെ.ഫവാസ്, ഒ.സൂരജ് എന്നിവർ പ്രസംഗിച്ചു.