കൊടിയത്തൂർ: ചെറുവാടി ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഫണ്ട് സമാഹരണവും ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനം ജോൺസൺ തോട്ടുമുക്കം വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ജി. സീനത്ത്, എം. ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, കെ. ടി. ലത്തീഫ്, വൈത്തല അബൂബക്കർ, വാഹിദ് കൊളക്കാടൻ, കെ. പി. യു അലി, ഷബീർ ചെറുവാടി, സി.പി. ഷമീർ എന്നിവർ പ്രസംഗിച്ചു.എൻ.പി. ഷമീന സ്വാഗതവും സുരേഷ് കൈതക്കൽ നന്ദിയും പറഞ്ഞു.