sathi

ബേപ്പൂർ: കേരള പ്രദേശ് കർഷക കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് ഓഫീസിൽ ചേർന്നു. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി.രവീന്ദ്രനെ അനുസ്മരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സുബൈർ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഉണ്ണിക്കൃഷ്ണൻ അയനിക്കാട്ട്, ടി.അസീസ് നല്ലളം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ, ടി.എ.ജോസ്, പി.പി.കൃഷ്ണൻ, സി.കെ.മണി, ഇ.രവീന്ദ്രൻ, ബഷീർ കൊളക്കാടൻ, മണ്ഡലം പ്രസിഡന്റുമാരായ അന്നങ്ങാട്ട് കാർത്തികേയൻ, ടി.കെ.സോമസുന്ദരൻ, എം.വി.ഗുലാം ഹുസൈൻ, സി.സിദ്ധീഖ്, പി.ചന്ദ്രദാസൻ, പി.ടി.മൊയ്‌ദീൻ കോയ, ജമിനി കുമാർ പുല്ലൂർ, ഇ.സലീം എന്നിവർ പ്രസംഗിച്ചു.