s

എടച്ചേരി: ആയാടത്തിൽ സതീഷന് ചിരട്ട കൊണ്ട് ശില്പങ്ങളും കൗതുക വസ്തുക്കളും കലാരൂപങ്ങളും ഉണ്ടാക്കുന്നത് ഹരമാണ്. ജോലി കഴിഞ്ഞുള്ള സമയം എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയിൽ ഉരുത്തിരിഞ്ഞതാണ് ഈ ആശയം. വീടിന്റെ ഒരു ഭാഗം നിറയെ ഇപ്പോൾ ചിരട്ട കൊണ്ട് നിർമ്മിച്ച കലാരൂപങ്ങളാണ്.

വീടിനകത്തും പുറത്തുമായുള്ള വിവിധതരത്തിലുള്ള പെയിന്റിംഗും ചിത്രപ്പണികളും മനോഹര കാഴ്ചയാണ്. അഞ്ച് അടിയിലധികം ഉയരമുള്ള നിലവിളക്കാണ് ഏറ്റവുമൊടുവിൽ നിർമ്മിച്ചത്. 100 ഓളം ചിരട്ട കഷ്ണങ്ങൾ ഉപയോഗിച്ച് ഒരു മാസമെടുത്താണ് പൂർത്തിയാക്കിയത്. ഹാക്സോ ബ്ലേഡും പശയും പൊളീഷും മാത്രമാണ് ഉപയോഗിച്ചത്.

പക്ഷികൾ, പൂക്കൾ, പരുന്ത് തൂക്ക് വിളക്ക് തുടങ്ങി വിവിധ രൂപങ്ങൾ വീട്ടിലുണ്ട്. ഭാര്യ സവിത

മക്കൾ നീതു, നീരജ് എന്നിവരും പൂർണ പിന്തുണയുമായി കൂടെയുണ്ട്.