കോഴിക്കോട്: സംസ്ഥാനത്തെ ഇ.എൻ.ടി വിദദ്ധരുടെ 22ാം വാർഷിക സമ്മേളനം അസോസിയേഷൻ ഒഫ് ഓട്ടോലാരിൻ ഗോളജിസ്റ്റ്സ് ഒഫ് ഇന്ത്യ (എ.ഒ.ഐ) കോഴിക്കോട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കെന്റ്‌കോൺ 2024' 27 മുതൽ 29 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 900 ഡോക്ടർമാരും വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് പത്തോളം ഇ.എൻ.ടി വിദഗദ്ധരും രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് ഇരുന്നൂറോളം പി.ജി വിദ്യാർത്ഥികളും പങ്കെടുക്കും. അതിസങ്കീർണ്ണ ശസ്ത്രക്രിയകളുടെ തത്സമയ പ്രദർശനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പത്തോളം പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തും.