lockel
ഷാജൻ മെമ്മോറിയൽ ഷട്ടിൽ ​ ടൂർണ്ണമെ​ന്റ്

​ഫറോക്ക്: ചെറുവണ്ണൂർ​ ആൽത്തറ റെസി. അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചാമത് ഷാജൻ മെമ്മോറിയൽ ഷട്ടിൽ ​ ടൂർണമെന്റ് നടന്നു. വിന്നേഴ്സായ അഹദ്, ജലീൽ ടീമിന് തെക്കയിൽ ജാനകി അമ്മ മെമ്മോറിയൽ പ്രൈസ് മണിയും ട്രോഫിയും റെണ്ണേഴ്സായ ആദിത്, ഖയ്സ് ടീമിന് ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ പ്രൈസ്മണിയും ട്രോഫിയും സമ്മാനിച്ചു. പ്രസിഡന്റ് കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. അജിത്കുമാർ പൊന്നേംപറമ്പത്ത്, കെ.എ.വിജയൻ മേനോക്കി, ഫാദർ ജിജു പള്ളിപ്പറമ്പിൽ , പി.അനിൽ, പി.സുരേഷ്, സി.കെ.അരവിന്ദൻ,ബൈജു മുല്ലശ്ശേരി, എം.മോഹനൻ, ആദിത്യ ശങ്കർ, കെ.ഷൈജു , പി.സതീശൻ, സി.ഉമേഷ് , കെ.ടി.ഷൈജു എന്നിവർ പ്രസംഗിച്ചു.