w
ചാവട്ട് മഹല്ല് പരിധിയിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ പി.കെ ആസിം ഹാനിയെ ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് മൊമന്റോ നൽകി അനുമോദിക്കുന്നു.

മേപ്പയ്യൂർ: പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചാവട്ട് മഹല്ല് കമ്മിറ്റി അനുമോദിച്ചു. മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ആസിം ഹാനി, കെ.എം.അയിഷ, എം.കെ.ആനിയ അഷറഫ് ,സി.ഹന ഫാത്തിമ, നഷ്‌വ മെഹറിൻ, ഷിസ മറിയം, ഹംന ഷെറിൻ, ആലിയ ബത്തൂൽ, നസൽ ഹസ്സൻ, കെ.കെ റബീഹ്, കെ.കെ അദീബ മറിയം, നിയ ഫാത്തിമ, നൈമ ഫാത്തിമ, കെ.കെ.ഫാത്തിമ മിൻഹ എന്നിവരെയാണ് അനുമോദിച്ചത്. തൻസീർ ദാരിമി കാവുന്തറ, വി.കെ ഇസ്മായിൽ മന്നാനി,പി അബ്ദുള്ള,യു.കെ.അബ്ദുളള,സി.കെ.മൊയ്തി ഹാജി,പി അബ്ദുറഹിമാൻ,സി.ഇ.അഷറഫ് ,കെ.കെ മുനീർ ,എം അബ്ദുറഹിമാൻ,കെ.കെ ഹസീബ്,ടി.കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.