photo
കൺവെൻഷൻ

കൊയിലാണ്ടി: രണ്ട് ദിവസമായി അകലാപുഴ ലേക്ക് വ്യൂ പാലസിൽ നടന്ന നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പഠന ശിബിരം സമാപിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം.സുരേഷ് ബാബു സമാപനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ.സജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സച്ചിൻ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ജൂലേഷ് രവീന്ദ്രൻ, വിജിത വിനുകുമാർ, ഷെബിൻ തൂത്ത, എം.പി.ഷിജിത്ത്, എ.എസ്.അരുൺകുമാർ, സുജിത്ത് തിരുവണ്ണൂർ, പി.വി.സജിത്ത്, വള്ളിൽ ശ്രീജിത്ത്, യാസിർ കക്കോടി, സുദേവ്.സി, സതീഷ്.സി.പി, അനുപമ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.