kunnamangalamnews
യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അച്ചാർ ചലഞ്ച് ഡി.സി.സി ജന: സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിക്കുന്ന 30 വീടുകളുടെ ധനശേഖരണാർത്ഥവും അന്തരിച്ച കുന്ദമംഗലം സ്വദേശി കലേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനുമായി യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി അച്ചാർ ചാലഞ്ച് സംഘടിപ്പിച്ചു. ഡി.സി.സി ജന: സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. സി.വി. സംജിത്ത് ആദ്യ വിൽപന സ്വീകരിച്ചു. പി.ടി അസീസ്, റിനേഷ് ബാൽ, അഡ്വ. ബിജു, നെല്ലൂളി ബാബു, ടി.കെ.ഹിതേഷ് കുമാർ, അതുല്യ ജയാനന്ദ്, സി.പി.രമേശൻ, സുനിൽദാസ്, ഷൈജ വളപ്പിൽ, ദിനേശൻ കാരന്തൂർ, മനുമോഹൻ, സക്കീർ ഹുസൈൻ, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഉമർ മുക്താർ സ്വാഗതവും സുബീഷ് നന്ദിയും പറഞ്ഞു.