ബേപ്പൂർ:മാറാട് ജനമൈത്രി പൊലീസും മാറാട് റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ പ്രസിഡന്റ് എൻ.ബി ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. വയനാടിനൊരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റസിഡന്റ്സ് കോ-ഓർഡിനേഷൻ നൽകുന്ന 25,000 രൂപ കൗൺസിലർ കൊല്ലരത്ത് സുരേശൻ മന്ത്രിക്ക് കൈമാറി. കൗൺസിലർ വാടിയിൽ നവാസ്, മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു എം.എൽ, ഷെഫീഖ് അരക്കിണർ, എം.സുധീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത് കെ.കെ, പ്രജീഷ് .പി എന്നിവർ പ്രസംഗിച്ചു.