photo

അത്തോളി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി മാനേജ്മെന്റിനും ആരോപണ വിധേയയായ ഡോക്ടർക്കുമെതിരെ പ്രതിഷേധിച്ച് മലബാർ മെഡിക്കൽ കോളേജിലേയ്ക്ക് ഇന്നലെ ബഹുജന മാർച്ച് നടത്തി. രാവിലെ 10ന് എം.ഡിറ്റ് കോളേജ് കവാടത്തിന് സമീപത്തു നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. മാർച്ച് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. ഉണ്ണികുളം പഞ്ചായത്ത് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മാർച്ച് ആക്ഷൻ കമ്മിറ്റി ചെയർപേഴ്സണും പഞ്ചായത്ത് പ്രസിഡന്റുമായ ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. അശ്വതിയെ ചികിത്സിച്ച ഡോക്ടർ ജാസ്മിനെതിരെ

നരഹത്യയ്ക്ക് കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ അദ്ധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ്മുക്ക്, റംസീന, ഇ.ടി.ബിനോയ്, വി.വി.രാജൻ, ദിനേശ് പെരുമണ്ണ, സുധീർ കുമാർ, നാസർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. നിജിൽ രാജ് സ്വാഗതവും ബിച്ചു ചിറക്കൽ നന്ദിയും പറഞ്ഞു.