photo
നന്മണ്ട അക്വാട്ടിക് അക്കാദമി സംഘടിപ്പിച്ച 2 കി.മീ. നീന്തൽ മാരത്തോൺ വിജയികൾക്കുള്ള സമ്മാന ദാനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കുന്നു

നന്മണ്ട: നന്മണ്ട അക്വാട്ടിക് അക്കാഡമിയുടെ 14ാം വാർഷികത്തിന്റെയും ഓഫീസ് ഉദ്ഘാടനത്തിന്റെയും ഭാഗമായി നടന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് രണ്ട് കി. മി നീന്തൽ മാരത്തോണിൽ ദേശീയ നീന്തൽ താരം ഋഷിചന്ദ്രൻ തിരുവനന്തപുരം ഗോൾഡ് മെഡൽ ജേതാവായി.

നന്ദവ് നടക്കാവ് വെള്ളി മെഡലും റിജോയ് സി പി കോഴിക്കോട് വെങ്കല മെഡലും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും മെഡലും വനം മന്ത്രി എ.കെ. ശരീന്ദ്രൻ വിതരണം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്ടൂർ ബിജു സ്വാഗതവും അക്കാഡമി സെക്രട്ടറി സുഹാസൻ നന്ദിയും പറഞ്ഞു .