1

കോഴിക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ സ്വച്ഛതാ ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. മാവൂർ റോഡ്, പാവങ്ങാട്, തൊട്ടിൽപ്പാലം, വടകര, താമരശ്ശേരി ഡിപ്പോകളിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ എൻ.എസ്.എസ് യൂണിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന യജ്ഞത്തിൽ 500ഓളം എൻ.എസ്.എസ് വൊളണ്ടിയേഴ്സ് പങ്കാളികളായി. മെഗാ ക്ലീനിംഗ് ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ നിർവഹിച്ചു. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ എം.ഗൗതമൻ, എം.എ.നാസർ, ഫസീല്‍ അഹമ്മദ്, എസ്.റഫീഖ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

താമരശ്ശേരി ഡിപ്പോയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദൻ.എ ഉദ്ഘാടനം ചെയ്തു. മഞ്ജിമ.കെ.കെ, പി.പി.രാജാക്ഷി, സലാമത്ത്.പി, ബാബു ഇമ്മാനുവേൽ.വി.എസ്, അബ്ദുൾ ഷരീഫ്.കെ.കെ, അനീഷ്.സി.എൽ, ജൂനിയർ അസിസ്റ്റന്റ് ബിന്ദു.പി.കെ, ഫസീൽ അഹമ്മദ്, എസ്.റഫീഖ്, ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ ലജു വന്തി, പ്രോഗ്രാം കോ- ഓർഡിനേറ്റർ ലിജോ ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത കൈമൾ, തുഫൈൽ, അനിത.പി എന്നിവർ നേതൃത്വം നൽകി.