 
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജി.എസ്.ടി വകുപ്പ് ജീവനക്കാർ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജി.എസ്.ടി കോപ്ലക്സിന് മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. എൻ.ജി.ഒ അസോസിയേൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും സെറ്റോ ജില്ലാ ചെയർമാനുമായ എം. ഷിബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.ടി.ജിതേഷ്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചോമ്പാല, കെ.ജി.ഒ.യു.ജില്ലാ ട്രഷറർ സബീറലി, ബിജു ,ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കുനിയിൽ, സജീവൻ പൊറ്റക്കാട്, അഖിൽ എ.കെ, കെ.എം സുരേന്ദ്രൻ, ബാബുരാജ്, ലിനീഷ് കെ, നിഷാന്ത് കെ.ടി എന്നിവർ പ്രസംഗിച്ചു.