കുന്ദമംഗലം: പറമ്പിൽ ബസാറിൽ കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നീതി ലബോറട്ടറി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽ സ്റ്റോർ കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സരിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ടി ശശിധരൻ, ഇ. ശശീന്ദ്രൻ, സിന്ധു പ്രദോഷ്, യു.പി.സോമനാഥൻ, എം.ജയപ്രകാശൻ, രാമൻ ഈനഞ്ചേരി, കെ.പ്രേംരാജ്, പി.എം അബ്ദുറഹിമാൻ, ഐ എം മധു, ബിജു ആൻറണി, അബ്ദുള്ള അരിയിൽ,പി.എം സുരേഷ്, പുരുഷോത്തമൻ, ബഷീർ എന്നിവർ പ്രസംഗിച്ചു. സി പ്രമോദ് സ്വാഗതവും എ.സോമശേഖരൻ നന്ദിയും പറഞ്ഞു.